Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട്  റിസർവ് ബാങ്ക് നിർദേശങ്ങളിൽ ശരിയായത്  ഏതാണ് ? 

1) റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക് , ബാങ്കിങ് , ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ല 

2) സഹകരണ സംഘങ്ങളിലെ നോമിനൽ, അസോസിയേറ്റ് അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ പാടില്ല 

3) വോട്ടവകാശമുള്ളവരെ മാത്രമേ അംഗങ്ങളായി കണക്കാക്കാൻ കഴിയു  

A1 , 2

B1 , 3

C2 , 3

D1 , 2 , 3

Answer:

D. 1 , 2 , 3

Read Explanation:

സഹകരണ ബാങ്കുകൾ 

  • സഹകരണ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ളതും ലാഭാധിഷ്ഠിത സ്ഥാപനങ്ങളല്ലാത്തതുമായ ബാങ്കുകൾ 
  • സഹകരണം , സ്വയം സഹായം , പരസ്പര സഹായം എന്നതാണ് ഈ ബാങ്കുകളുടെ പ്രവർത്തന തത്വം 
  • സാധാരണക്കാർക്ക് , പ്രത്യേകിച്ച് ഗ്രാമീണർക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് ലക്ഷ്യം 

സംസ്ഥാന സഹകരണ ബാങ്ക് 

  • സംസ്ഥാനത്തെ സഹകരണ രംഗത്തെ ഉയർന്ന ഘടകം 
  • ജില്ലാ സഹകരണ ബാങ്കുകൾക്കും പ്രാഥമിക സഹകരണ ബാങ്കുകൾക്കും സഹായം നൽകുന്നു 

ജില്ലാ സഹകരണ ബാങ്ക് 

  • ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നു 
  • പ്രാഥമിക സഹകരണ ബാങ്കുകൾക്ക് സഹായവും ഉപദേശവും നൽകുന്നു 

പ്രാഥമിക സഹകരണ ബാങ്ക് 

  • ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നു 
  • ഗ്രാമീണരുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നു 
  • ഗ്രാമീണർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകുന്നു 

Related Questions:

IFSC stands for
------------------ was founded in July 1948 under the Industrial Finance Corporation Act of 1948, with the primary goal of providing long and medium-term financing to big industrial firms.
On the secured portion of the doubtful assets for the period of 1 to 3 years to be charged a provision of
The Government of India proposed the merger of how many banks to create India's third largest Bank?

പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. പൂർണ്ണമായും ഇന്ത്യയിൽ നിന്നുള്ള മൂലധനം ഉപയോഗിച്ച് സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ബാങ്ക്.
  2. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ വാണിജ്യ ബാങ്ക്. 
  3. ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി നടപ്പിലാക്കിയ ബാങ്ക്
  4. 1899ലാണ് പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിതമായത്